Sunday, March 18, 2018

Who am I..?

കാല്പനികത  പോലും...

                      ഞാ.... ഞാൻ actually നിൻ്റെ കണ്ണിൽ ഒരു Genuinity കണ്ടു..
                                                             ഒരു Deepness കണ്ടു...
                                    ഒരു mask ഇല്ലാത്തൊരു... ഒരു... ഒരാളിനെ കണ്ടു...
        ആം... അതെങ്ങനെ... എവിടെ., അതുവേണ്ട..!    hm mm...

         Let it be..., because that came without your consciuosness.... 

ഹാ...

           അപ്പോ... നീയറിയാതെ നിൻ്റെ മനസ്സിൽ നിന്ന് വരുന്ന ചിലതുണ്ട്:
genuinity..!

അത് നീയറിയാൻ ശ്രമിക്കേണ്ടാ...
Let it bee like that........


ധരണീയം...
Dharaneeyam..!



Wednesday, March 14, 2018

അംഗാഗങ്ങൾ  

ബ്ദസ്പർശാദിയാം ഇന്ദ്രിയങ്ങൾ
അംഗപ്രത്യംഗമായി വന്നൊരു,
സങ്കടനിവേദനം സമർപ്പിക്കയുണ്ടായി...
എത്രകൊണ്ടു നടകൊള്ളുന്നു
എന്തെന്നിത്ര കുത്തുകൊള്ളുന്നു,
കൈ അല്ലായ്കയാൽ താൻ-
മെയ്യിനുള്ളതല്ലെന്ന് കാൽ..
എന്തെന്നിത്ര മുറിക്കപ്പെടുന്നു
എത്രകൊണ്ടു തൂങ്ങിത്താഴുന്നു,
കണ്ണ് അല്ലായ്കകൊണ്ട്-
മെയ്യിനുള്ളതല്ലെന്നു കാതും
ഉപാധിയായി.... വിധിയുമുണ്ടായി...
     മെയ്യാസകലം കണ്ണായാൽ ശ്രവണം എവിടെ...,
     മുഴുക്കെ ശ്രവണം ആയാൽ ഘ്രാണം എവിടെ...
ഘ്രാണം ഇല്ലേൽ പിന്നെ ജീവനെവിടെടോ...!!! വിദ്വാനെ...!!

ഈശ്വരനിശ്ചയം..!
കിട്ടിയതും കൊണ്ട് കുന്തളിക്കാണ്ട്...

                    അടങ്ങ് ഒരു പൊടിക്കേലും..!

Monday, September 5, 2016


ആത്മാഹുതി

അഴകടലിൽ അധികമാം അലയതിൽ
തെന്നിനീങ്ങും അഭ്രപാളിതൻ നൊമ്പരങ്ങൾ
പങ്കുവെച്ചീടാൻ പകുത്തീടുവാൻ കൂടെ
സഹചരില്ലാ സംഹിതകളുമില്ലാ...
ഏകനായ് ഞാൻ... അലയതിൽ
സഹചരില്ലാ സംഹിതകളുമില്ലാ...

വേദങ്ങളും പുണ്യഗ്രന്ഥങ്ങളും
അന്വർത്ഥമാക്കുംവിധം സോദരങ്ങൾ
മിഴിനീരു വീഴുവാൻ കാത്തുനിൽക്കുന്നിതാ
ചാരെ നിൽക്കുന്നൊരീ സമതലങ്ങൾ...

ചിത്തമല്ലാത്ത മനക്കണ്ണുമായിന്നു
ഉടുമുണ്ടുരിഞ്ഞു കൊളുത്തുകെട്ടി
ദുർദ്ദിവസം  ആ ദുർനിമിഷം
ആത്മ ഹുതിയിലേക്കെത്തിച്ച കെടുദിവസം..!

Monday, August 10, 2015


 മരുപ്പച്ച  
"മലർ"കാലം  ഒഴിഞ്ഞുപോയ്‌ ...
മധുവസന്തമീ ഇടനാഴിയിൽ വച്ചിടതൂർന്നു വീഴാറായ് ...
കുതുഹമേറുന്ന ആഘോഷരാവുകൾ എത്രകൊണ്ടെന്നെ തേടിവരും...
അതെത്രകൊണ്ടെന്നെ കുളിരണിയിപ്പിക്കും...
പച്ചപ്പുൽനാമ്പായ്  വിടരുവാൻ...
ഉതിരുന്ന നീരിലെ നിമിഷ നീർക്കുമിളയായെങ്കിലും
ഇനിയുമീഹരിതഭൂമിയിൽ തിരികെ.

 അനുമതിയില്ലെങ്കിലും ആശാവിവശനായ് ...
പുതുപുൽനാമ്പുകൾക്കു തണലേകുവാനായ് ...
അന്നേരമാ ഞാൻ തിരിച്ചറിഞ്ഞു മിതം..
അതുകേവലമേൻ പാഴ് കനവു മാത്രം...
എൻകനവിലായ് കണ്ട മരുപ്പച്ച മാത്രം.
                                                     -Keetz 

(കോളേജ് കാലത്തെ PG വിദ്യാർത്ഥികളുടെ FAREWELL ആയ "പച്ച" യിലേക്ക് വേണ്ടി തയ്യാറാക്കിയ      സൃഷ്ടി...)

Wednesday, August 5, 2015




 പ്രാണനാഥൻ 

ഇവിടെയീത്തളികയിൽ നിന്നിറ്റിറ്റു വീഴുന്ന
ചുടുചുവപ്പിൻ തൻ കണങ്ങലാലെ...
കണ്ണിമ ചിമ്മിച് ചിന്നിച്  തന്നാലെ
ഈറനാൽ തളികയെ വരവേൽക്കവേ...
അന്നേരമാ ഞാൻ തിരിച്ചറിഞ്ഞു മിതം
വരവേറ്റതെൻ പ്രാണനാഥനെയാ ...
ആ തളികയിൽ നാഥന്റെ പ്രാണനെയാ...
ചേതനയറ്റ ശിരസ്സിനെയാ..
പൊട്ടിത്തെറിച്ചു കരഞ്ഞു വിലപിച്ചും
കാര്യമില്ലെന്നെന്നോടാർ മൊഴിഞ്ഞു
തേങ്ങുവാനാകുമോ താങ്ങുവാനാകുമോ
നാടിന്റെ മക്കളാം നാട്ടുകാരാ ...
ആ തളികയിലാണെന്റെ പ്രാണനാഥൻ...

ശോകമായുള്ളിലെ നീറിപ്പുകയുന്ന
ചൂട്ടടുപ്പിലായ് കണ്ണീർക്കണങ്ങൾ
ഉതിരുന്നു പൊഴിയുന്നു തട്ടിച്ചിതരുന്നു 
പ്രിയനായ് കരുതിയ സ്നേഹവായ്പ്‌  
പ്രാണ പ്രിയനേകുവാനുള്ള പുഷ്പഹാരം .

വേർപിരിഞ്ഞോ  പറന്നകലുകയോ സ്വയം 
നോവുന്നടുപ്പിലെ ചാരമായി
 കണ്ണീരിൽകുതിരുന്നൊരോർമയായി
ഒരു വ്യാഴവട്ടക്കാല സ്മരണയായി.

മംഗല്യനാളിൽ വലംവെചുനീങ്ങി ഞാൻ
നിൻപാദുകങ്ങളിൽ സ്പർശനിക്കാൻ 
എന്നിട്ടുമെന്തേ മരണം വിലങ്ങായി
വർത്തിച്ചതെന്തെന്റെ   ജീവനാഥാ 
ഒന്നുമൊഴിഞ്ഞീടെൻ പ്രാണനാഥാ 

മണ്ണലിറങ്ങുന്നു പൊടിയായ്ക്കുതിരുന്നു
ശിരസ്സായി മാത്രമെൻ പ്രാണനാഥൻ 
ഒരു നീർക്കുമിളപോൽ പൊട്ടിത്തകരുന്നു 
നാഥനും നാഥന്റെ സ്വപ്നങ്ങളും .

അന്നുപിടിപെട്ടൊരന്ധകാരം എന്റെ മനതാരിൽ അലയായടിച്ചിടുന്നു
ആ തളികയിൽ വന്നു പതിച്ചിടുന്നു 
ആ തളികയിലാണെന്റെ പ്രാണനാഥൻ .