Monday, September 5, 2016


ആത്മാഹുതി

അഴകടലിൽ അധികമാം അലയതിൽ
തെന്നിനീങ്ങും അഭ്രപാളിതൻ നൊമ്പരങ്ങൾ
പങ്കുവെച്ചീടാൻ പകുത്തീടുവാൻ കൂടെ
സഹചരില്ലാ സംഹിതകളുമില്ലാ...
ഏകനായ് ഞാൻ... അലയതിൽ
സഹചരില്ലാ സംഹിതകളുമില്ലാ...

വേദങ്ങളും പുണ്യഗ്രന്ഥങ്ങളും
അന്വർത്ഥമാക്കുംവിധം സോദരങ്ങൾ
മിഴിനീരു വീഴുവാൻ കാത്തുനിൽക്കുന്നിതാ
ചാരെ നിൽക്കുന്നൊരീ സമതലങ്ങൾ...

ചിത്തമല്ലാത്ത മനക്കണ്ണുമായിന്നു
ഉടുമുണ്ടുരിഞ്ഞു കൊളുത്തുകെട്ടി
ദുർദ്ദിവസം  ആ ദുർനിമിഷം
ആത്മ ഹുതിയിലേക്കെത്തിച്ച കെടുദിവസം..!

No comments:

Post a Comment