Wednesday, March 14, 2018

അംഗാഗങ്ങൾ  

ബ്ദസ്പർശാദിയാം ഇന്ദ്രിയങ്ങൾ
അംഗപ്രത്യംഗമായി വന്നൊരു,
സങ്കടനിവേദനം സമർപ്പിക്കയുണ്ടായി...
എത്രകൊണ്ടു നടകൊള്ളുന്നു
എന്തെന്നിത്ര കുത്തുകൊള്ളുന്നു,
കൈ അല്ലായ്കയാൽ താൻ-
മെയ്യിനുള്ളതല്ലെന്ന് കാൽ..
എന്തെന്നിത്ര മുറിക്കപ്പെടുന്നു
എത്രകൊണ്ടു തൂങ്ങിത്താഴുന്നു,
കണ്ണ് അല്ലായ്കകൊണ്ട്-
മെയ്യിനുള്ളതല്ലെന്നു കാതും
ഉപാധിയായി.... വിധിയുമുണ്ടായി...
     മെയ്യാസകലം കണ്ണായാൽ ശ്രവണം എവിടെ...,
     മുഴുക്കെ ശ്രവണം ആയാൽ ഘ്രാണം എവിടെ...
ഘ്രാണം ഇല്ലേൽ പിന്നെ ജീവനെവിടെടോ...!!! വിദ്വാനെ...!!

ഈശ്വരനിശ്ചയം..!
കിട്ടിയതും കൊണ്ട് കുന്തളിക്കാണ്ട്...

                    അടങ്ങ് ഒരു പൊടിക്കേലും..!

No comments:

Post a Comment