പ്രാണനാഥൻ
ഇവിടെയീത്തളികയിൽ നിന്നിറ്റിറ്റു വീഴുന്ന
ചുടുചുവപ്പിൻ തൻ കണങ്ങലാലെ...
ചുടുചുവപ്പിൻ തൻ കണങ്ങലാലെ...
കണ്ണിമ ചിമ്മിച് ചിന്നിച് തന്നാലെ
ഈറനാൽ തളികയെ വരവേൽക്കവേ...
ഈറനാൽ തളികയെ വരവേൽക്കവേ...
അന്നേരമാ ഞാൻ തിരിച്ചറിഞ്ഞു മിതം
വരവേറ്റതെൻ പ്രാണനാഥനെയാ ...
വരവേറ്റതെൻ പ്രാണനാഥനെയാ ...
ആ തളികയിൽ നാഥന്റെ പ്രാണനെയാ...
ചേതനയറ്റ ശിരസ്സിനെയാ..
തേങ്ങുവാനാകുമോ താങ്ങുവാനാകുമോ
നാടിന്റെ മക്കളാം നാട്ടുകാരാ ...
നാടിന്റെ മക്കളാം നാട്ടുകാരാ ...
ആ തളികയിലാണെന്റെ പ്രാണനാഥൻ...
ശോകമായുള്ളിലെ നീറിപ്പുകയുന്ന
ചൂട്ടടുപ്പിലായ് കണ്ണീർക്കണങ്ങൾ
ഉതിരുന്നു പൊഴിയുന്നു തട്ടിച്ചിതരുന്നു
പ്രിയനായ് കരുതിയ സ്നേഹവായ്പ്
പ്രാണ പ്രിയനേകുവാനുള്ള പുഷ്പഹാരം .
വേർപിരിഞ്ഞോ പറന്നകലുകയോ സ്വയം
നോവുന്നടുപ്പിലെ ചാരമായി
കണ്ണീരിൽകുതിരുന്നൊരോർമയായി
ഒരു വ്യാഴവട്ടക്കാല സ്മരണയായി.
മംഗല്യനാളിൽ വലംവെചുനീങ്ങി ഞാൻ
നിൻപാദുകങ്ങളിൽ സ്പർശനിക്കാൻ
എന്നിട്ടുമെന്തേ മരണം വിലങ്ങായി
വർത്തിച്ചതെന്തെന്റെ ജീവനാഥാ
ഒന്നുമൊഴിഞ്ഞീടെൻ പ്രാണനാഥാ
മണ്ണലിറങ്ങുന്നു പൊടിയായ്ക്കുതിരുന്നു
ശിരസ്സായി മാത്രമെൻ പ്രാണനാഥൻ
ഒരു നീർക്കുമിളപോൽ പൊട്ടിത്തകരുന്നു
നാഥനും നാഥന്റെ സ്വപ്നങ്ങളും .
അന്നുപിടിപെട്ടൊരന്ധകാരം എന്റെ മനതാരിൽ അലയായടിച്ചിടുന്നു
ആ തളികയിൽ വന്നു പതിച്ചിടുന്നു
ആ തളികയിലാണെന്റെ പ്രാണനാഥൻ .

No comments:
Post a Comment